SignIn
Kerala Kaumudi Online
Saturday, 27 July 2024 7.38 PM IST

'ഉറവ്' മാഗസിൻ പ്രകാശനം ചെയ്തു

ffffffffffff
പ്രകാശനം ചെയ്ത 'ഉറവ്' മാഗസിൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് ഏറ്റുവാങ്ങുന്നു

കോഴിക്കോട് : ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻ 'ഉറവ്' പ്രകാശനം ചെയ്തു. പന്തീരാങ്കാവ് ഗവ. കൊടൽ യുപി സ്‌കൂളിൽ നടന്നചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ എഴുതിയ കഥകൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ആത്മകഥകൾ, ചിത്രങ്ങൾ തുടങ്ങി വിവിധ രചനകളാണ് മാഗസിനിൽ ഉള്ളത്. അച്ചടിച്ച 600 പുസ്തകങ്ങൾ സ്‌കൂളുകൾക്കും ഗ്രന്ഥശാലക്കുമെല്ലാം സൗജന്യമായി വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ വിജീഷ് പരവരി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി, വൈസ് പ്രസിഡന്റ് എൻ.ജയപ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.