തൃശൂർ : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചിലർ പങ്കെടുക്കാമെന്നും ചിലർ ഞങ്ങളില്ലെന്നും പറഞ്ഞു. എന്നാൽ കോൺഗ്രസിന് മാത്രം നിലപാടില്ല. മത വർഗീയ ശക്തികൾക്ക് മുമ്പിൽ കോൺഗ്രസ് മുട്ടുമടക്കുന്നു. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ച പാർട്ടിയാണ് കോൺഗ്രസ്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിച്ച് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |