തൃശൂർ: കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധി ആയിട്ടാണ് 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് നടി ശോഭന. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തിൽ കാണുന്നത് ആദ്യമായാണെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിൽ കേരളത്തിലെ വിവിധ മേഖലകളിലുള്ള സ്ത്രീകളും സാന്നിദ്ധ്യവും വേദിയിലുണ്ട്.
'എല്ലാ മേഖലയിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാൻ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കൽപ്പനാ ചൗളയും ഒരു കിരൺ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകും. ശക്തമായ നേതൃത്വമുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മൾ. എന്നാൽ, പലയിടത്തും അവരെ അടിച്ചമർത്തുകയാണ്. കഴിവും നിശ്ചയദാർഢ്യവുമുള്ള ആകാശത്തേക്കുള്ള ആദ്യത്തെ ചുവടുവയ്‌പ്പാകട്ടെ വനിതാ സംവരണ ബില്ല്. ഈ ബില്ല് പാസാക്കിയ മോദിക്ക് നന്ദി. ഭാരതീയയെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാൻ അവസരം തന്നതിൽ നന്ദി.'- ശോഭന പറഞ്ഞു.
പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ എംപി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, ബീനാ കണ്ണൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്ത ശേഷം കുട്ടനെല്ലൂരിലേക്ക് മടങ്ങിയെത്തും. തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകും. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |