
തിരൂരങ്ങാടി: ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ മുഖേന മൈസൂരുവിൽ നിന്ന് ലൈസൻസ് തരപ്പെടുത്തി കേരളത്തിലെ ലൈസൻസാക്കി നൽകുന്ന സംഘം സജീവമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി ആർ.ടി ഓഫീസിലെ എം.വി.ഐ ജോർജ്, ക്ലാർക്ക് നജീബ് എന്നിവരെ സസ്പെൻഡ് ചെയ്തു. കേരളത്തിലും മൈസൂരുവിലുമുള്ള ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നുള്ള വൻ തട്ടിപ്പാണിതെന്നാണ് ആക്ഷേപം.
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഏജന്റുമാർ മുഖേന ലൈസൻസ് തരപ്പെടുത്തുന്നവർ കൂടുതലാണ്. അവിടത്തെ ടെസ്റ്റിൽ പങ്കെടുക്കാതെയാണ് ഇവർ ലൈസൻസ് സംഘടിപ്പിക്കുന്നത്. ഈ ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസാക്കുന്നുവെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |