
ന്യൂഡൽഹി: വികസിത ഭാരതം,വികസിത കേരളം എന്നീ മഹത്തായ ലക്ഷ്യങ്ങൾക്കായി പുതിയ ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിനു കീഴിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 45-ാം വയസിൽ നിതിൻ പാർട്ടി അദ്ധ്യക്ഷനായത് യുവ തലമുറയുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കുമൊപ്പമാണ് ബി.ജെ.പിയെന്ന് തെളിയിക്കുന്നു. കഴിവും കഠിനാദ്ധ്വാനവും അർപ്പണബോധവുമുള്ള സാധാരണ പ്രവർത്തകന് പാർട്ടിയുടെ ഉന്നത പദവിയിലെത്താമെന്നും നിതിൻ തെളിയിച്ചു. മറ്റു പാർട്ടികൾ ജാതിയുടെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് മുൻഗണന നൽകുമ്പോൾ, പ്രവർത്തന മികവിന്റെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടു വെക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |