ചിറ്റൂർ: മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ യോഗ്യതയേക്കാൾ കഴിവിനാണ് പ്രാധാന്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളെ കഴിവിനനുസരിച്ച് അദ്ധ്യാപകർ പഠിപ്പിക്കണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാദ്ധ്യതകളുണ്ട്. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചോയെന്ന് ചിന്തിക്കേണ്ട ബാദ്ധ്യത അദ്ധ്യാപകർക്കുണ്ട്. വിദ്യാർത്ഥികളുടെ പേരിൽ അദ്ധ്യാപകർ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളർത്തിയെടുക്കണം. ടെക്നിക്കൽ സ്കൂളുകളിൽ സാദ്ധ്യതകളുള്ള ധാരാളം സ്കീമുകളുണ്ട്. സോളാർ, പ്രിസിഷൻ ഫാമിംഗ്, മൈക്രോ ഇറിഗേഷൻ, ഫുഡ് പ്രോസസിംഗ് തുടങ്ങിയവയിൽ ജോലി സാദ്ധ്യത കൂടുതലാണ്. പഠനത്തോടൊപ്പം ട്രെയിനിംഗ് കൂടി നൽകാൻ അദ്ധ്യാപകർ മുൻകൈയെടുക്കണമെന്നും ട്രെയിനിംഗിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്നും മന്ത്രി പറഞ്ഞു.
കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. പി.പി.സുമോദ് എം.എൽ.എ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.അനീഷ്, ഗംഗാധരൻ, ചിറ്റൂർ- തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |