വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ വിവിധ റോഡുകളിൽ കുടിവെള്ള വിതരണത്തിനായി പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ മൂടാതെയും നിർമ്മാണം നീട്ടിക്കൊണ്ടുപോകുന്നതും ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കി. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി കുടിവെള്ള വിതരണം സുഗമമാക്കാനും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും അടിയന്തിര നടപടി വേണമെന്ന് മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വാക്കയിൽ, ഇടവട്ടം, ചെമ്മനാകരി, കൃഷ്ണപിള്ള ജംഗ്ഷൻ, തേവിടി, കൂട്ടുമ്മേൽ എന്നീ റോഡുകളാണ് തകർന്ന നിലയിലായത്. കൂട്ടുമ്മേൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻ.കെ.തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |