SignIn
Kerala Kaumudi Online
Saturday, 27 July 2024 1.00 PM IST

തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിൽ റോഡുകൾ നന്നാക്കിയതോടെ നാട്ടുകാരുടെ ഭയം മറ്റൊന്നായി

road

വെള്ളറട: ഗ്രാമങ്ങളിൽ ഇരുചക്ര വാഹനപരിശോധന മുറപോലെ നടക്കുമ്പോഴും ഇരുചക്രവാഹന അപകടമരണങ്ങൾ പെരുകുന്നു. ഗ്രാമീണമേഖലയിൽ ഒട്ടുമിക്ക റോഡുകളും നല്ലനിലയിൽ നിർമ്മിച്ചതോടെ ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങളുടെ മത്സര ഓട്ടവും വർദ്ധിച്ചു. അമിതവേഗത്തിലുള്ള മത്സര ഓട്ടം കാരണം അപകടങ്ങളുടെ ഗ്രാഫും വർദ്ധിക്കുകയാണ്. ഇതിൽ ഏറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. ബൈക്ക് റേസിംഗിൽ ഹരം കയറി യുവാക്കൾ കാരണം മറ്റ് വഴിയാത്രക്കാരും അപകടത്തിൽപ്പെടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യപിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതും നല്ലറോഡുകളിൽ അമിതവേഗതയും അപകടമരണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.

 രേഖകളും ഇല്ല

ആഡംബര ബൈക്കുകൾ ഓടിക്കുന്ന യുവാക്കൾ ബൈക്കിന്റെ അടിഭാഗത്തുള്ള സ്റ്റാൻഡ് റോഡിൽ ഉരപ്പിച്ച് തീപ്പൊരി തെറിപ്പിച്ചാണ് പായുന്നത്. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് ലൈസൻസോ വാഹനങ്ങൾക്ക് ഇൻഷ്വറൻസോ രേഖകളോയില്ല. മിക്കപ്പോഴും മരണമടയുന്നവരുടെ കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷപോലും ലഭിക്കില്ല.

 സഹായവും കിട്ടില്ല

ബൈക്കുകളിലാണെങ്കിൽ രണ്ടുപേർക്ക് യാത്രചെയ്യാവുന്നിടത്ത് മൂന്നും നാലും പേര് കയറിയാണ് യാത്ര, ഇതുകാരണം അപകടത്തിൽ സാരമായ പരിക്കുപറ്റിയാൽ പോലും ചികിത്സാസഹായവും കിട്ടാറില്ല. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാത്തതും മദ്യപിച്ച് വാഹനം ഒാടിക്കുന്നവർക്ക് കാര്യമായ ശിക്ഷ ലഭിക്കാത്തതുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ബന്ധപ്പെട്ടവർ പറയുന്നു.

 പരിശോധന വേണം

ഇരുചക്ര വാഹനമോടിക്കുന്നവർക്ക് ലൈസൻസിനോടൊപ്പം കാര്യമായ ബോധവത്കരണവും നൽകിയാൽ ഒരു പരിധിവരെ അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയും. പൊലീസിന്റെ വാഹന പരിശേധന കാര്യക്ഷമമാണെങ്കിലും ചെറു വാഹനങ്ങൾ പരിശോധിക്കുന്നത് വളരെ കുറവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD, ACCIDENT, TRIVANDRUM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.