നെയ്യാറ്റിൻകര: നഗരസഭാ പരിധിയിലെ കേടായ മൂവായിരത്തിലധികം തെരുവുവിളക്കുകൾ കത്താത്തതിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി എക്സിക്യുട്ടിവ് എൻജിനിയർ ഓഫീസിനു മുൻപിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.മുഹിനുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ഭാരവാഹികളായ വി.കെ.അവനീന്ദ്രകുമാർ,ആർ.സുമകുമാരി,ടി.സുകുമാരൻ,മാമ്പഴക്കര രാജശേഖരൻനായർ,മണ്ഡലം പ്രസിഡന്റ് കവളാകുളം സന്തോഷ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എൽ. വിനീത്,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അനിത,നഗരസഭാഗം ആർ.അജിത,കൗൺസിലർമാരായ വടകോട് അജി,കെ.ഗീത,സി.പുഷ്പലീല,ഷീബ സജു,സരളരത്നം,പുന്നക്കാട് സജു,അമരവിള സുദേവകുമാർ,നെയ്യാറ്റിൻകര അജിത്ത്,വഴിമുക്ക് സയ്യദ്,അമരവള വിൻസെന്റ്,ടി.കെ. തുഷാര,മുട്ടയ്ക്കാട് സജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |