SignIn
Kerala Kaumudi Online
Saturday, 27 July 2024 9.08 AM IST

ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഹെൽമറ്റ് അടിയേറ്റ് യുവാവ് മരിച്ചു; ഡിവൈഎഫ്‌ഐ നേതാവടക്കം അറസ്റ്റിൽ

death

ആലപ്പുഴ: ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളിയിൽ ക്ഷേത്രത്തിലെ ഉത്സവത്തെത്തുടർന്നാണ് സംഭവം. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്.

ഇന്നലെ ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജഗത് സൂര്യൻ അടക്കം അഞ്ചുപേർ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റായ ജഗത് ആണ് കേസിലെ ഒന്നാം പ്രതി.

അതേസമയം, പാലക്കാട് ആലത്തൂരിലെ ബാറിലുണ്ടായ വെടിവയ്പ്പിൽ മാനേജ‌ർക്ക് ഗുരുതര പരിക്കേറ്റു. ആലത്തൂരിലെ കാവശേരിയിലുള്ള ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആറുമാസം മുൻപ് തുറന്ന ബാറിലാണ് അക്രമസംഭവങ്ങളുണ്ടായത്.

ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജറുമായുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. ബാറിലെ സർവീസ് മോശമാണെന്ന് പറഞ്ഞായിരുന്നു വാക്കുതർക്കമുണ്ടായത്. തുടർന്നിത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാറിലെ മാനേജരായ രഘുനന്ദനാണ് വെടിയേറ്റത്. എയർ പിസ്റ്റളാണ് അക്രമികൾ ഉപയോഗിച്ചത്.

സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DYFI, JAGATHY, ARREST, HELMET, HIT, NANDU, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.