SignIn
Kerala Kaumudi Online
Sunday, 20 October 2024 2.43 AM IST

ടർബോയിൽ‌ കബീർ സിംഗും

Increase Font Size Decrease Font Size Print Page

അടുത്ത ആഴ്ച പാക്കപ്പ്

ss

മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കബീർ സിംഗും പ്രതിനായകവേഷത്തിൽ എത്തുന്നു. കബീർ സിംഗ് ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്. പ്രതിനായകവേഷങ്ങളിൽ തിളങ്ങുന്ന കബീ‌ർ സിംഗ് ജില്ല് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വേതാളം എന്ന ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം. ഹരിയാനക്കാരനായ കബീർ സിംഗ് ഹിന്ദിയിൽ ഖാലി പീലി എന്ന ചിത്രത്തിലും പ്രതിനായകനായി തിളങ്ങിയിട്ടുണ്ട്. കന്നട, മറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട താരം രാജ് ബി. ഷെട്ടി, തെലുങ്ക് താരം സുനിൽ എന്നിവരും ടർബോയിൽ പ്രതിനായകവേഷത്തിൽ എത്തുന്നു. എന്നാൽ തമിഴ് നടൻ അർജുൻ ദാസ് ടർബോയിൽ അഭിനയിക്കുന്നില്ല. കളമശേരിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ടർബോ ഫെബ്രുവരി പത്തിന് പാക്കപ്പാവും. നൂറുദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തത്. തൊണ്ണൂറുദിവസത്തെ ചിത്രീകരണം പിന്നിട്ട ടർബോയിൽ അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തൻ, നിരഞ്ജന അനൂപ് തുടങ്ങി നീണ്ട താര നിരയുണ്ട്. മിഥുൻ മാനുവൽ തോമസാണ് രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ബിഗ് ബഡ്ജറ്റിൽ ആണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.