SignIn
Kerala Kaumudi Online
Saturday, 27 July 2024 8.34 AM IST

'മരിച്ചിട്ടില്ല, വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു'; വീഡിയോയുമായി പൂനം പാണ്ഡെ

poonam-pandey

മുംബയ്: മരണവാർത്തകൾക്കും ആദരാജ്ഞലികൾക്കും പിന്നാലെ ആരാധകരെയും സിനിമാലോകത്തെയും ഒന്നാകെ ഞെട്ടിച്ച് പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ മരിച്ചിട്ടില്ലെന്നും വലിയൊരു ഉദ്ദേശം മരണവാർത്തകൾക്ക് പിന്നിലുണ്ടെന്നും അറിയിച്ചിരിക്കുകയാണ് താരം. സെർവിക്കൽ കാൻസർ എന്ന മാരകരോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് മരണവാർത്ത വ്യാജമായി സൃഷ്ടിച്ചതെന്നാണ് താരം വിശദീകരിക്കുന്നത്.

'മരണവാർത്തയിൽ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു. നമ്മൾ വലിയ രീതിയിൽ ശ്രദ്ധനൽകാത്ത സെർവിക്കൽ കാൻസർ എന്ന വിഷയത്തെക്കുറിച്ച് അടിയന്തരമായി ചർച്ച ചെയ്യുക എന്നതായിരുന്നു മരണവാർത്തകളിലൂടെ എന്റെ ഉദ്ദേശം. ഞാൻ എന്റെ മരണം വ്യാജമായി സൃഷ്ടിക്കുകയായിരുന്നു. അതേസമയം, മരണവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നമ്മൾ വളരെപെട്ടെന്ന് സെർവിക്കൽ കാൻസറിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. വളരെ പതുക്കെ നിങ്ങളുടെ ജീവൻ കവർന്നെടുക്കുന്ന രോഗമാണത്. ഈ രോഗം അടിയന്തരമായി ചർച്ചാവിഷയമാകേണ്ടതായി വന്നു. എന്റെ മരണവാർത്തയ്ക്ക് നേടാനായ കാര്യങ്ങളിൽ അഭിമാനിക്കുന്നു'- ഇൻസ്റ്റാഗ്രാം വീഡിയോയിൽ താരം വിശദീകരിച്ചു.

View this post on Instagram

A post shared by HAUTERRFLY | A Fork Media Group Co. (@hauterrfly)

View this post on Instagram

A post shared by Poonam Pandey (@poonampandeyreal)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POONAM PANDEY, ACTRESS, ALIVE, INSTAGRAM VIDEO, CERVICAL CANCER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.