നല്ല മഞ്ഞും അതിശക്തമായ കാറ്റുളള സമയത്താണ് വാവാ സുരേഷും സംഘവും സംഭവ സ്ഥലത്തെത്തിയത്. വീടിന് പുറകിലായി ഓലയും വിറകുകളും തേങ്ങയും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് ഒരു അണലിയെ കണ്ടെന്ന വ്യക്തിയുടെ ഫോൺ കോളിനെ തുടർന്നാണ് വാവയും സംഘവും സ്ഥലത്തെത്തിയത്.
സംഭവസ്ഥലത്തെത്തിയ ഉടൻ വാവ അടുക്കള പരിസരത്ത് കൂട്ടിയിട്ടിരുന്ന വിറകും തോങ്ങകളും സാവധാനത്തിൽ മാറ്റാൻ ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോഴാണ് വിറകിനടിയിൽ ഒളിച്ചിരുന്ന അണലിയെ വാവ കണ്ടെത്തിയത്. കാഴ്ചയിൽ അഞ്ച് വയസ് പ്രായം തോന്നിപ്പിക്കുന്ന അണലിയുടെ കണ്ണുകൾ വെളള നിറത്തിലായിരുന്നു. അണലി പട അല്ലെങ്കിൽ പുറംചട്ട പൊഴിക്കാൻ സമയമായത് കൊണ്ടാണ് കണ്ണുകൾ വെളള നിറത്തിൽ കാണപ്പെടുന്നതെന്ന അറിവും വാവ പങ്കുവച്ചു.പിന്നാലെ അണലി ഇഴഞ്ഞ് സമീപത്ത് നിന്നിരുന്ന തെങ്ങിലേക്കും വീണ്ടും വിറകിനിടയിലേക്ക് കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങളുമുണ്ട്. നിമിഷ നേരം കൊണ്ട് അണലിയെ പിടികൂടി വാവയും സംഘവും അടുത്ത സ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. കാണാം അണലിയെക്കുറിച്ചുളള പുതിയ അറിവുകൾ പങ്കുവയ്ക്കുന്ന ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |