SignIn
Kerala Kaumudi Online
Saturday, 27 July 2024 1.26 PM IST

എൻഡോസൾഫാൻ പുനരധിവാസഗ്രാമം ഒരുങ്ങുന്നു

endo

ഈമാസം അവസാനം ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം പകരുന്ന പുനരധിവാസഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ഉദ്ഘാടനം ഈമാസം അവസാനവാരം നിർവ്വഹിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് ആൻഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ തുറന്നുകൊടുക്കുക.

2022 മേയിൽ നിർമ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമ പദ്ധതിക്ക് 4,89,52,829 രൂപയുടെ ഭരണാനുമതിയും 4,45,00,000 രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. നാല് പ്രധാന ഭാഗങ്ങൾ, ഘടകങ്ങൾ ഉൾപ്പെട്ടതാണ് സർക്കാർ പ്രഖ്യാപിച്ച എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഏകദേശം 58 കോടി രൂപയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. 25 ഏക്കർ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പൂർത്തിയാക്കിയത്.

നടത്തിപ്പും പരിപാലനവും

പുനരധിവാസ ഗ്രാമത്തിന്റെ നടത്തിപ്പും പരിപാലനവും സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള, പ്രവൃത്തിപരിചയമുള്ള എൻ.ജി.ഒയെ ഏൽപ്പിക്കാനാകുമോ എന്നാലോചിക്കും. വില്ലേജിന്റെ നടത്തിപ്പിനാവശ്യമായ സ്റ്റാഫ്, സ്റ്റാഫ് ഘടന എന്നിവ സംബന്ധിച്ച് എത്രയും വേഗം തീരുമാനമുണ്ടാകും. പ്രവർത്തനത്തിനുള്ള ദൈനംദിന ഫണ്ടിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളെയും വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകളെയും ഉപയോഗപ്പെടുത്തും

പുനരധിവാസഗ്രാമത്തിൽ നാല് ഘടകങ്ങൾ

1. 18 വയസ്സിനു താഴെയുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള ഫോസ്റ്റർ കെയർ ഹോം. 18-20 വയസ്സിൽ താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്വന്തം കുടുംബത്തിൽ നിന്നുള്ള പരിചരണം അത്യാവശ്യമാണെന്ന ബോധ്യത്തിൽ ആ ചുറ്റുപാട് സൃഷ്ടിക്കും. അഞ്ച് ബെഡ് റൂം ഉള്ള നാലു വാർഡുകൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലുള്ള ടോയ്ലറ്റ്, പൂന്തോട്ടം മുതലായവ ഉണ്ടാകും.

2. ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള പത്തുപന്ത്രണ്ടു പേർക്ക് താമസിക്കുവാൻ കഴിയുന്ന അസിസ്റ്റീവ് ലിവിംഗ് ഫോർ അഡൽട്ട്സ്. ഇത്തരം പത്തു യൂണിറ്റുകളുണ്ടാവും. യൂണിറ്റുകളിൽ അടുക്കള, റിക്രിയേഷൻ റൂം, ലൈബ്രറി, വൊക്കേഷണൽ ഫെസിലിറ്റി, പൂന്തോട്ടം, ഫിസിയോ തെറാപ്പി സെന്റർ, ജോബ് കോച്ച് സെന്റർ എന്നിവ ഒരുക്കും.

3. ഭിന്നശേഷിയുള്ളവർക്ക് പെട്ടെന്നുള്ള താമസ സൗകര്യമാറ്റവും പുതിയ ആൾക്കാരുമായിട്ടുള്ള സമ്പർക്കവും മോശമായ അവസ്ഥയും ഒഴിവാക്കാനുള്ള ഹാഫ് വേ ഹോംസ് ഫോർ അസിസ്റ്റഡ് ലിവിംഗ് ഫോർ അഡൾട്ട്സ്.

4. സ്വയം ചലിക്കാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഹൈ ഡിപ്പന്റൻസി കെയർ ഫോർ ടോട്ടലി ബെഡ് റിഡൺ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINISTER PRES MEET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.