SignIn
Kerala Kaumudi Online
Saturday, 27 July 2024 11.57 AM IST

കടപ്പുറം സാക്ഷി, പ്രതിഷേധമായി ജ്വാലയായി സമരാഗ്നി

hhhh
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് കോഴിക്കോട് ബീച്ചിൽ നൽകിയ സ്വീകരണം മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്‌നി'യ്ക്ക് കോഴിക്കോട് കടപ്പുറത്ത് ഉജ്ജ്വല സ്വീകരണം. ഉച്ചമുതൽ കടപ്പുറത്തേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും നേർസാക്ഷ്യമായി.

നിശ്ചയിച്ചതിലും വൈകിയാണ് കോഴിക്കോട് നഗരത്തിലേക്ക് യാത്രയെത്തിയത്. മൂന്നാലിങ്കലിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ നഗരത്തിലേക്ക് ആനയിച്ചു. മാവൂർ റോഡ് ജംഗ്ഷനിൽ സ്വാഗതസംഘം ഭാരവാഹികൾ സ്വീകരിച്ച് തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. നഗരത്തിന്റെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി മുന്നോട്ടു നീങ്ങിയ ജാഥ പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് എത്തുമ്പോഴേക്കും സമയം 7.20 ആയിരുന്നു.

പൊതുസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.കെ.രാഘവൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ,
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും ജാഥാ കോ ഓർഡിനേറ്ററുമായ ടി.സിദ്ദിഖ് എം.എൽ.എ, വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രൻ, വി.ടി.ബൽറാം, എ.പി.അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, അഡ്വ. കെ.ജയന്ത്, അഡ്വ. പി.എം.നിയാസ്, സോണി സെബാസ്റ്റ്യൻ, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, എ.എ ഷുക്കൂർ, പുനലൂർ മധു, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് , നെയ്യാറ്റൻകര സനൽ, എം.എം നസീർ, ബി.ആർ.എം ഷെഫീർ, റിജിൽ മാക്കുറ്റി, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി .ദിനേശ് മണി, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻ .എസ് .യു ദേശീയ സെക്രട്ടറി കെ.എം .അഭിജിത്ത്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, ജയ്‌സൺ ജോസഫ്, ലീഗ് നേതാക്കളായ ഉമ്മർ പാണ്ടികശാല, ടി.ടി ഇസ്മയിൽ എന്നിവർ പങ്കെടുത്തു. കെ. പ്രവീൺകുമാർ സ്വാഗതവും കെ.പി.ബാബു നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.