SignIn
Kerala Kaumudi Online
Saturday, 27 July 2024 9.37 AM IST

കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു: ഫ്രാൻസിസ് ജോർജ്

francis

തൊടുപുഴ: കാർഷികോത്പന്നങ്ങൾക്ക് ഉല്പാദന ചെലവിന് അനുസൃതമായ ന്യായവില ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി. ഉടുമ്പന്നൂർ കോയിക്കൽ ചാക്കോച്ചന്റെ തെങ്ങിൻ പുരയിടത്തിൽ നടത്തിയ കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കാലാവസ്ഥ വ്യതിയാനം, രോഗബാധകൾ ഉല്പാദന ചെലവ് വർധന, വിലയില്ലായ്മ തുടങ്ങിയവ മൂലം കർഷകർ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. വന്യമൃഗശല്യങ്ങളും ജപ്തി ഭീഷണികളും കർഷക ആത്മഹത്യകളും വർധിച്ചിട്ടും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിൽ കർഷകരെ അവഗണിക്കുകയാണ്‌ചെയ്തിട്ടുള്ളതെന്നും ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

ഉടുമ്പന്നൂർ മണ്ഡലം പ്രസിഡന്റ് ബിജോ ചേരിയിൽ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ മണ്ഡലം പ്രസിഡണ്ട് പോൾ കുഴിപ്പള്ളിൽ സ്വാഗതം പറഞ്ഞു. സംസ്ഥാനഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് , കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ എന്നിവർ കർഷക സംഗമ സന്ദേശങ്ങൾ നൽകി .പാർട്ടി സംസ്ഥാന ഹൈ പവർ കമ്മറ്റിയംഗം അപു ജോൺ ജോസഫ് തെങ്ങിൻ തൈനടീൽ നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻവടക്കേക്കര്യ ടോമി കൈതവേലിൽ ,സണ്ണി തെങ്ങുംപള്ളി , ,ടോമി ജോർജ് ,വർഗീസ് സക്കറിയ ,സക്കീർകരിമണ്ണൂർ എന്നിവർ കേരസംഗമത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.