SignIn
Kerala Kaumudi Online
Saturday, 27 July 2024 1.02 PM IST

മുറുക്കാൻ കട നടത്തുന്ന മദ്ധ്യവയസ്‌കയുടെ സ്വർണമാല കവർന്നയാൾ അറസ്റ്റിൽ

arrest

പൊൻകുന്നം : മദ്ധ്യവയസ്‌കയുടെ സ്വർണമാല കവർന്ന കങ്ങഴ ഇടയിരിക്കപ്പുഴ കാരമല ഭാഗത്ത് രാജീവ് ഭവനം രാജീവ് എസ്.മേനോനെ (43) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് സ്വദേശിനിയായ മദ്ധ്യവയസ്‌കയുടെ മുറുക്കാൻ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ ഒന്നരലക്ഷത്തിന്റെ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

പൊൻകുന്നം പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അറസ്റ്റ്. പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നതായിരുന്നു ഇയാളുടെ രീതി. എരുമേലി പഴയിടം ഭാഗത്ത് മറ്റൊരു മദ്ധ്യവയസ്‌ക നടത്തുന്ന മുറുക്കാൻ കടയിൽ കയറി ഇയാൾ അവരുടെ മാല മോഷ്ടിച്ചു കടന്നുകളഞ്ഞിരുന്നതായും, കൂടാതെ മണർകാടുള്ള മറ്റൊരു മുറുക്കാൻ കടയിൽ കയറി അവിടെനിന്നും മാല കവർച്ച ചെയ്യാൻ ശ്രമം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.