SignIn
Kerala Kaumudi Online
Saturday, 27 July 2024 2.22 PM IST

മോട്ടോർ വാഹന വകുപ്പ് പരിശോധന: ആറ് ബസുകൾക്കെതിരെ നടപടി

amvi
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കല്ലൂർക്കാട് നടത്തിയ പരിശോധനയിൽ നിന്ന്.

മൂവാറ്റുപുഴ: സർവീസ് മുടക്കിയ ആറ് സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അവധി ദിവസങ്ങളിൽ സർവീസ് നടത്തുന്നില്ലെന്ന പരാതിയെ തുടർന്നു നടത്തിയ പരിശോധനയിൽ മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ആകെ 21 കേസ് രജിസ്റ്റർ ചെയ്തു. ആർ.ടി.ഒ കെ.കെ. സുരേഷ്‌കുമാറിന്റെ നിർദേശാനുസരണം മൂവാറ്റുപുഴ, കല്ലൂർക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജിൻസ് ജോർജ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.പി. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സർവീസ് മുടക്കിയ ബസുകളിൽ നിന്നും മറ്റു നിയമ ലംഘനങ്ങൾ നടത്തിയ വാഹനങ്ങളിൽ നിന്നുമായി 62,000 രൂപ പിഴയീടാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനയുണ്ടാകുമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VEHICLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.