കുന്നംകുളം: കുന്നംകുളം ട്രഷറിക്ക് മുമ്പിൽ പ്രവർത്തിക്കുന്ന ഫുഡ് കോപ്പ ഹോട്ടലിൽ മോഷണം.
ഹോട്ടലിന്റെ മുൻവശത്തെ ഗ്ലാസ് ഡോറിന്റെ ലോക്ക് തകർത്ത് അകത്തു കയറിയ കള്ളൻ മേശയിൽ സൂക്ഷിച്ച രണ്ടായിരത്തോളം രൂപയും ചില്ലറ പൈസയും കവർന്നു.
വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും ആളെ തിരിച്ചറിയാതിരിക്കാൻ മംഗി ക്യാപ്പും ധരിച്ചാണ് മോഷ്ടാവ് എത്തിയത്.
സംഭവത്തിൽ കുന്നംകുളം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മേഖലയിൽ മോഷണം പതിവാണെന്നും പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്നും വ്യാപാരികളും നാട്ടുകാരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |