SignIn
Kerala Kaumudi Online
Saturday, 27 July 2024 9.25 AM IST

മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

amal-suresh

മാന്നാർ : എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുമായി യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി പട്ടംകോലക്കൽ അമൽ സുരേഷ് (23)നെയാണ് പൊലീസ് പിടികൂടിയത്. 12ഗ്രാം കഞ്ചാവും ഒരുഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുകൾ കൊണ്ടുവന്ന് ബുധനൂർ, പാണ്ടനാട്, മാന്നാർ പ്രദേശങ്ങളിലെ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾക്ക് ചില്ലറ വിൽപന നടത്തി വരുന്നയാളാണ് അമൽ സുരേഷെന്ന് പൊലീസ് പറഞ്ഞു.

ഈ പ്രദേശങ്ങളിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമായതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനൂരിൽ നിന്നാണ് ജില്ലാ ഡാൻസാഫ് ടീം, മാന്നാർ എസ്.എച്ച്.ഒ ബി.രാജേന്ദ്രൻ പിള്ള, എസ്.ഐ മാരായ അഭിരാം സി.എസ്, ബിജുക്കുട്ടൻ, ഗ്രേഡ് എസ്.ഐമാരായ ജോസി, സുദീപ്, മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർ ശരത് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.