പീരുമേട്: കാണിക്കവഞ്ചി കുത്തി തുറക്കുന്നതിനിടെ സഹോദരനെ കൈയോടെ നാട്ടുകാർ പിടികൂടിയ പള്ളിയിൽ തന്നെ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കുട്ടിക്കാനം ആനപ്പാലത്തിന് സമീപമുള്ള തിരുഹൃദയ ദേവാലയത്തിന്റെ അദ്ഭുതക്കുരിശ്ശിനോട് ചേർന്നുള്ള കാണിക്ക വഞ്ചി കുത്തി തുറന്ന് പണം മോഷ്ടിച്ച യുവാവാണ് പിടിയിലായത്.
പള്ളിക്കുന്ന് ലക്ഷംവീട് കോളനി നിവാസി അജിയാണ് (35) പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് ഇയാളുടെ സഹോദരൻ ഈ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തുന്നത് കണ്ട് നാട്ടുകാർ ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. പീരുമേട് പൊലീസ് ഇയാളെ റിമാന്റു ചെയ്തിരുന്നു. എന്നാൽ അതിന്റെ പ്രതികാരമെന്ന നിലയിലാണ് അജി ഇതേ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയെന്നാണ് പൊലീസ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |