SignIn
Kerala Kaumudi Online
Saturday, 27 July 2024 5.47 AM IST

കലാനിധി രാജാരവിവർമ സുവർണമുദ്ര കലാശ്രേഷ്ഠ പുരസ്‌കാരം

തിരുവനന്തപുരം : കലാനിധി രാജാരവിവർമ സുവർണമുദ്ര കലാശ്രേഷ്ഠ പുരസ്‌കാരം നടൻ മധുവിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലാശ്രേഷ്ഠ പുരസ്‌കാരം 15ന് വൈകിട്ട് മൂന്നിന് മധുവിന്റെ വസതിയിലെത്തി സമർപ്പിക്കും. രാജാരവിവർമ്മ മാദ്ധ്യമശ്രേഷ്ഠ പുരസ്‌കാരത്തിന് കേരളകൗമുദി റിപ്പോർട്ടർ കെ.എസ് സുജിലാലും രാജാരവിവർമ്മ ദൃശ്യമാദ്ധ്യമ പുരസ്കാരത്തിന് കൗമുദി ടിവി ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്‌ണനും​ അർഹരായി. വിവിധ മേഖലകളിലെ 59 അവാർഡുകളാണ് പ്രഖ്യാപിച്ചത്.
നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് രാജാരവിവർമയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

മാർച്ച് എട്ടിന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അവാർഡുകൾ വിതരണം ചെയ്യും. വൈകിട്ട് ഏഴ് മുതൽ സംഗീത നൃത്തശിൽപ്പവും താരനിശയും ഉണ്ടായിരിക്കും. പുരസ്‌കാര നിർണയ കമ്മിറ്റി ചെയർമാൻ കിരീടം ഉണ്ണി, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഗീതാ രാജേന്ദ്രൻ, റഹീം പനവൂർ, പി എസ് സജി ഗോകുൽ, എസ്.രമ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.