കുവെെത്ത് സിറ്റി: റമദാൻ മാസത്തിൽ ജീവനക്കാർക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ. കുവെെത്തിലെ ജോലി സ്ഥലങ്ങളിൽ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറച്ചു. സർക്കാർ ജീവനക്കാരുടെ ജോലി സമയമാണ് കുറച്ചത്. പുതിയ ഉത്തരവി പ്രകാരം ജീവനക്കാർക്ക് നാല് മണിക്കൂർ മാത്രമാകും ജോലി സമയം.
2023ൽ ജീവനക്കാരുടെ പ്രകടനങ്ങൾ സിവിൽ സർവീസ് കമ്മീഷൻ (സിഎസ്സി) വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജോലി സമയം കുറച്ചതെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ അനുയോജ്യമായ പ്രവൃത്തി സമയവും ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സർക്കാർ ജോലിയിലുള്ളവർക്കുണ്ട്.
സ്ത്രീകൾക്ക് നാല് മണിക്കൂറും പുരുഷന്മാർക്ക് നാല് മണിക്കൂറും 15മിനിട്ടുമായിരിക്കും ജോലി സമയം. ഇത് മാത്രമല്ല കുവെെത്ത് ഗ്രേസ് പിരീഡും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ജീവനക്കാർക്ക് രണ്ട് ഗ്രേസ് പിരീഡും പുരുഷന്മാർക്ക് ഒരു ഗ്രേസ് പിരീഡുമാണ് അനുവദിച്ചത്. വനിതാ ജീവനക്കാർക്ക് ജോലി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും 15 മിനിട്ട് വീതാണ് ഗ്രേസ് പിരീഡ്. അതായത് അവർക്ക് അൽപം വെെകി ജോലിയിൽ കയറുകയും നേരത്തെ ജോലിയിൽ നിന്ന് ഇറങ്ങുകയും ചെയ്യാം.
എന്നാൽ ജീവനക്കാരായ പുരുഷന്മാർക്ക് ജോലിക്ക് എത്തുമ്പോൾ മാത്രം 15മിനിട്ട് ഗ്രേസ് പിരീഡുണ്ട്. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് റമദാനിൽ ബോമസും ഉണ്ടായിരികുമെന്ന് ധനകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സലാഹ് ഖാലിദ് അൽ സഖബി പറഞ്ഞു. റമദാനിൽ ജീവനക്കാർക്ക് ഇടക്ക് ഒരു മണിക്കൂർ ജോലിയിൽ നിന്ന് മാറി നിൽക്കാനും അനുവാദം ഉണ്ട്.
യുഎഇയിലെ മറ്റ് ഇടങ്ങളിലും ഇത്തരത്തിൽ റമദാൻ മാസത്തിൽ ചില ഇളവുകൾ നൽകാറുണ്ട്. യുഎഇയിലെ സ്വകാര്യ കമ്പനികൾ റമദാനിൽ ജോലി സമയം രണ്ട് മണിക്കൂർ കുറച്ചിട്ടുണ്ട്. അമുസ്ലിം ജീവനക്കാർക്കും ജോലി സമയം കുറയ്ക്കും. മിക്ക റെസ്റ്റോറന്റുകളും പകൽ സമയം അടച്ചിടുകയും വെെകുന്നേരം പ്രാർത്ഥനയ്ക്ക് ശേഷം തുറക്കുകയും ചെയ്യുന്നു. സൂപ്പർമാർക്കറ്റുകളും പലചരക്ക് കടകളും പതിവുപോലെ തുറന്ന് പ്രവർത്തിക്കും. മാളുകൾ രാത്രി വൈകും വരെ തുറന്നിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |