SignIn
Kerala Kaumudi Online
Saturday, 27 July 2024 9.25 AM IST

വരവിനെക്കാൾ ചെലവ് കൊണ്ട് നട്ടം തിരിയുകയാണോ? വീട്ടിലെ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, ധനമൊഴുക്ക് കാണാം

vastu

ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രശ്‌നമാണ് വരവിനെക്കാൾ ചെലവ് അധികരിച്ച് നിൽക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്നതെല്ലാം പലകാരണങ്ങളാൽ പലവഴിക്ക് പോകുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. ചെലവ് അധികരിക്കുമ്പോൾ പലർക്കും കടബാദ്ധ്യതയും ഏറുന്നു. ഇതിനെല്ലാം ഒരു കാരണം വീട്ടിലെ വാസ്‌തുദോഷമാകാം. വരവിനെക്കാൾ ചെലവ് വർദ്ധിക്കാതിരിക്കാൻ വാസ്‌തുശാസ്ത്ര പ്രകാരം ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

  • വീടിന്റെ കന്നിമൂലയിൽ കബോർഡ് അല്ലെങ്കിൽ അലമാര വച്ചതിനുശേഷം ഇവിടെയാണ് പണം സൂക്ഷിക്കേണ്ടത്. അലമാരയുടെ വാതിൽ കിഴക്കിലേയ്ക്ക് തുറക്കുന്ന രീതിയിലാണ് സ്ഥാപിക്കേണ്ടത്. ഈ അലമാരയിൽ തന്നെ സ്വ‌ർണം പോലുള്ള മറ്റ് മൂല്യമുള്ള വസ്തുക്കളും സൂക്ഷിക്കാം.
  • ടെറസ് ഓപ്പൺ ആയി ഇട്ടിരിക്കുന്നത് ശുഭകരമല്ല, കന്നിമൂല ഭാഗത്തായി ഒരു മുറി പണിതിട്ടിരിക്കുന്നതാണ് ഉത്തമം. ഒന്നാം നിലയിൽ പാലിച്ച എല്ലാ വാസ്‌തുവിദ്യകളും രണ്ടാം നിലയിലും പാലിക്കണം.
  • വീടിന്റെ വടക്കു-കിഴക്ക് ഭാഗത്ത് പൂജാമുറി വരുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയാൻ സഹായിക്കും.
  • കന്നിമൂല തുറന്നുകിടക്കാൻ പാടില്ല, ഇവിടെ സിറ്റ് ഔട്ട്, കാർ പോർച്ച് എന്നിവ വരാൻ പാടില്ല.
  • വീടിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ ജനലുകൾ, വാതിലുകൾ എന്നിവ കൂടുതലായി വരണം. തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ജനലുകൾ വാതിലുകൾ ഉണ്ടാകാൻ പാടില്ല.
  • കന്നിമൂല ഭാഗത്ത് കുഴിക്കാൻ പാടില്ല. അതിനാൽ തന്നെ ഇവിടെ ടോയ്‌ലറ്റ് വരുന്നത് ഉചിതമല്ല. വടക്കുകിഴക്ക് ഭാഗത്ത് ടോയ്‌ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ ഉണ്ടാകാൻ പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASTU, HOME, EXPENSE, INCOME
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.