SignIn
Kerala Kaumudi Online
Saturday, 27 July 2024 5.59 AM IST

സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍, റംസിയയുടെ ദുരൂഹ മരണം നടന്നത് ആലുവയില്‍

death

കൊച്ചി: കുളിമുറിക്കുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവയ്ക്കടുത്ത് ബിനാനിപുരം കാരോത്താണ് സംഭവം. സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി റംസിയയുടെ മൃതദേഹമാണ് കുളിമുറിയില്‍ നിന്ന് ലഭിച്ചത്.

പറവൂര്‍ സ്വദേശിയായ സുഹൃത്തിന് ഒപ്പമാണ് റംസിയ താമസിച്ചിരുന്നത്. പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവതിയുടെ പേരും മേല്‍വിലാസവും സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയത്.

റംസിയയുടെ ദുരൂഹ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. എന്നാല്‍ ഇയാള്‍ കഴിഞ്ഞ കുറച്ച് കാലമായി ആലുവയിലെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം.

യുവതിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DEATH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.