SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 PM IST

അന്ന് ജയറാമിന്റെ നായിക ഇന്ന് സഹോദരി

d

മഹേഷ‌്‌ബാബുവിന്റെ അച്ഛനായി ജയറാം എത്തുന്ന തെലുങ്ക് ചിത്രം ഗുണ്ടൂർകാരത്തിൽ ഈശ്വരി റാവുവും. ഉൗട്ടിപ്പട്ടണം എന്ന ചിത്രത്തിനുശേഷം ജയറാമും ഈശ്വരിറാവുവും വീണ്ടും ഒരുമിക്കുകയാണ്. ഉൗട്ടിപ്പട്ടണത്തിൽ ജയറാമിന്റെ നായികയായിരുന്നു ഈശ്വരിറാവും. ഗുണ്ടൂർ കാരത്തിൽ സഹോദരിയും. ആന്ധ്രപ്രദേശിൽ ജനിച്ച ഈശ്വരി തെലുങ്ക്, തമിഴ് സിനിമകളിലും സജീവമാണ്. 1990-ൽ ഒരുമയിൽ പീലിത്തുണ്ടും കുറെ വളപ്പൊട്ടുകളും എന്ന ചിത്രത്തിനു വേണ്ടിയാണ് ഈശ്വരി റാവു ആദ്യമായി മലയാളത്തിൽ എത്തുന്നത്. പിന്നീടാണ് ഉൗട്ടിപ്പട്ടണത്തിൽ അഭിനയിക്കുന്നത്. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഉണ്ടയിൽ മമ്മൂട്ടിയുടെ ഭാര്യ വേഷത്തിൽ അഭിനയിച്ചിരുന്നു. ദിലീപ് ചിത്രം ബാന്ദ്രയിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ സിനിമയിൽ പ്രഭാസിന്റെ അമ്മവേഷത്തിൽ എത്തി തിളങ്ങിയിരുന്നു. അതേസമയം മഹേഷ്‌ബാബുവിന്റെ അച്ഛൻ വേഷമാണ് ജയറാമിന്. ജയറാമിന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രമായിരിക്കും എന്നാണ് വിശേഷിക്കപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ESWARI RAO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.