SignIn
Kerala Kaumudi Online
Saturday, 27 July 2024 8.50 AM IST

ഒറ്റ ചാർജിൽ 700 കി.മീ റേഞ്ച്; വിലയാണ് അമ്പരപ്പെടുത്തുന്നത്, ഇന്ത്യയിൽ പുറത്തിറങ്ങാൻ പോകുന്ന ഇവി കാറുകൾ

ev-cars-

പുതിയ ബ്രാൻഡുകളും മോഡലുകളുമായി വൈദ്യുത വാഹന വിപണി മികച്ച ഉണർവിലേക്ക് കടന്നിരിക്കുകയാണ്. ടാറ്റ മോട്ടോഴ്സ് മുതൽ മാരുതി സുസുക്കി വരെയുള്ള കമ്പനികൾ ഈ വർഷം പുതിയ വൈദ്യുത വാഹനങ്ങൾ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. വിദേശ കമ്പനികളും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയുടെ സാദ്ധ്യതകൾ മുതലെടുക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ വർഷം പുറത്തിറങ്ങുന്ന മൂന്ന് ഇലക്ട്രിക് കാറുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ടാറ്റ, ബിവൈഡി, കിയ എന്നീ മൂന്ന് കമ്പനികളുടെ വാഹനങ്ങളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്.

ബിവൈഡി സീൽ
ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി മാർച്ച് അഞ്ചോടെ ഇന്ത്യയിലേക്കുള്ള ലോഞ്ചിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ബിവൈഡിയുടെ ഏറ്റവും ജനപ്രിയ മോഡലായ സീൽ ആയിരിക്കും ഇന്ത്യയിൽ ആദ്യമായി ഇറങ്ങുന്നത്. 2023 ഓട്ടോ എക്സ്‌പോയിൽ കമ്പനി സീൽ അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചെന്നാണ് വിവരം.

എക്സ്‌ഷോറൂം വില ഏകദേശം 50 ലക്ഷം അടുപ്പിച്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 61.4 കിലോ വാട്ട് ബാറ്ററിയുള്ള സീലിന് 500 കിലോ മീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 82.5 കിലോ വാട്ട് ബാറ്ററിയുള്ള മോഡലിന് 700 കിലോ മീറ്ററും ലഭിച്ചേക്കും. പൂജ്യത്തിൽ നിന്നും 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 3.8 സെക്കന്റ് മാത്രം മതിയാകും.

ടാറ്റ കർവ് ഇവി
പഞ്ച് ഇവി അവതരിപ്പിച്ചതിന് പിന്നാലെ ടാറ്റയുടെ അടുത്ത ഇവി മോഡലാണ് കർവ്. ആക്ടി ഇവി പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ടാറ്റയുടെ രണ്ടാമത്തെ ഇവി മോഡലാണ് കർവ്. ഈ വാഹനത്തിന് ഒറ്റ ചാർജിൽ 500 കിലോ മീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

കിയ ഇവി 9
541 കിലോ മീറ്റർ റേഞ്ചിൽ കിയ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമാണ് കിയ ഇവി 9. കഴിഞ്ഞ വർഷം അവസാനമായി പുറത്തിറങ്ങിയ സെവൻ സീറ്റർ എസ്‌യുവിയാണ് കിയ ഇവി 9. ഉടൻ തന്നെ വാഹനം നിരത്തുകളിൽ പ്രതീക്ഷിക്കാം. വിലയും മറ്റ് കാര്യങ്ങളും പുറത്തുവന്നിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, EV CARS, EV
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.