ആലപ്പുഴ: ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. ചേർത്തല ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 9.50ഓടെയായിരുന്നു യുവതിയെ ഭർത്താവ് ശ്യാംജിത്ത് (42) പെട്രോളൊഴിച്ച് കത്തിച്ചത്.
കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ആരതി ജോലി ചെയ്തിരുന്നത്. രാവിലെ സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞ് നിർത്തിയ ശ്യാംജിത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ആക്രമണത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും മാസങ്ങളായി അകന്നുകഴിയുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. ശ്യാംജിത്ത് പല തവണ ആരതിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |