വൈക്കം: യുവാക്കൾ തമ്മിൽ പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ കുടവെച്ചൂർ അച്ചിനകം മത്തുങ്കൽ ഭാഗത്ത് കളരിക്കൽ വീട്ടിൽ അനന്തു ഷാജി (30), കുടവെച്ചൂർ വേരുവള്ളി ഭാഗത്ത് അശ്വതി ഭവൻ വീട്ടിൽ അഖിൽ അശോക് (30), കുടവെച്ചൂർ വെള്ളിയാമ്പള്ളിൽ വീട്ടിൽ ബിജിൽ. വി.ബി (33), കുടവെച്ചൂർ മേലേപറമ്പിൽ വീട്ടിൽ ശ്രീകാന്ത് (27) എന്നിവരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു.
അനന്തു ശ്രീകാന്തിന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണ് കാരണം. കുടവെച്ചൂർ ഭാഗത്ത് വെച്ച് അനന്തുവും സുഹൃത്തുക്കളായ അഖിലും,ബിജിലും കാറിലെത്തിയ സമയം ശ്രീകാന്തിനെയും, സുഹൃത്തിനെയും കാണുകയും പരസ്പരം ആക്രമിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |