കുമരകം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവരുടെ ഹെല്‍മറ്റുകള്‍ മോഷണം പോകുന്നതായി പരാതി. ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലെ പുതിയ ഹെല്‍മറ്റുകളാണ് നഷ്ടപ്പെടുന്നവയില്‍ ഏറെയും.
പരിപാടികള്‍ കാണാന്‍ എത്തുന്നവര്‍ ഹെല്‍മറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. കുമരകം ചന്തക്കവലയിലെ കടകള്‍ക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നും മുമ്പ് ഇതേപോലെ ഹെല്‍മറ്റ്, സൈക്കിളുകള്‍ എന്നിവ മോഷണം പോയിരുന്നു.
സൈക്കിള്‍ മോഷണം ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പെട്ടിരുന്നു. കുമരകത്ത് മോഷണം വര്‍ദ്ധിക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. പൊലീസ് ജാഗ്രത പാലിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |