പാലക്കാട്: അട്ടപ്പാടിയിലെ ജനങ്ങളുടെ ദുരിതമവസാനിക്കുന്നില്ല. യുവാവിനെ ആശുപത്രിയിലെത്തിച്ചത് തുണിമഞ്ചലിലേറ്റി തോളിൽ ചുമന്ന്. നെഞ്ചുവേദന അനുഭവപ്പെട്ട ആദിവാസി യുവാവിനെയാണ് ഊരുകാർ ഒന്നരകിലോമീറ്റർ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. പാലക്കാട് അഗളിയിലാണ് സംഭവം.
പുതൂർമേല ഭൂതയാർ ഊരിലെ സതീഷ് എന്ന യുവാവിന് ഇന്നലെ വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ മൈതാനത്ത് കുഴഞ്ഞുവീണു. പിന്നാലെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് സതീഷിനെ ഊരിലെത്തിക്കുകയും തുണിമഞ്ചലുണ്ടാക്കി ഒന്നരകിലോമീറ്റർ ദൂരം ചുമന്ന് വാഹനസൗകര്യമുള്ള സ്ഥലംവരെ എത്തിക്കുകയായിരുന്നു.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ച സതീഷിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |