SignIn
Kerala Kaumudi Online
Saturday, 27 July 2024 8.54 AM IST

കേരളം ഡിജിറ്റലാവാൻ കുടുംബശ്രീയും കൈകോർക്കുന്നു

digi-keralam

പട്ടാമ്പി: 'ഡിജി കേരളം' പദ്ധതിയിൽ കുടുംബശ്രീയും പങ്കാളികളാകുന്നു. ആദ്യപടിയായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും പ്രത്യേക യോഗം ചേർന്നു. ഡിജിറ്റൽ സാക്ഷരത നേടുന്നതിനായുള്ള പ്രത്യേക വീഡിയോ ട്യൂട്ടോറിയൽ യൂട്യൂബ് വഴി കണ്ടാണ് ഉപയോഗ രീതികൾ പഠിക്കുക. ഡിജിറ്റൽ വൊളന്റിയർമാരായി കുടുംബശ്രീ അംഗങ്ങൾ രജിസ്റ്റർ ചെയ്യും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് വീഡിയോ ട്യൂട്ടോറിയൽ വഴി പരിശീലനം നൽകി വിവരശേഖരണം നടത്തും. സ്മാർട്ട് ഫോണുകളുമായാണ് അംഗങ്ങൾ പരിശീലനം നേടുന്നത്. തുടർന്ന് പ്രത്യേകപരിശീലനം നൽകിയ ഡിജിറ്റൽ വൊളന്റിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം നടത്തും.

തങ്ങളുടെ പരിധിയിൽ ഡിജിറ്റൽസാക്ഷരത ആവശ്യമുള്ളവരുടെ പട്ടിക ഓരോ അയൽക്കൂട്ടവും തയ്യാറാക്കും.

കുടുംബശ്രീ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി മുദ്രാഗീതവും ഡിജികേരളം കാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലും എല്ലാ അംഗങ്ങളും കേൾക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. തുടർന്ന് ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ഡിജികേരളം പോർട്ടലിൽ രജിസ്റ്റർചെയ്യും. അയൽക്കൂട്ടങ്ങളിലെ 46 ലക്ഷത്തിലേറെ അംഗങ്ങളിലേക്കും പദ്ധതി വിവരങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, DIGI KERALAM, KUDUMBHASREE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.