വരാപ്പുഴ: ഏലൂർ ചിറകുഴിഭാഗത്ത് വാടകവീട്ടിൽ താമസിക്കുന്ന ഇടപ്പള്ളി ആശാരിപറമ്പിൽ നന്ദകുമാറിനെ (25) കഞ്ചാവുമായി വരാപ്പുഴ എക്സൈസ് പിടികൂടി. 7.8 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസാം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമികവിവരം. ത്രാസും 6500രൂപയും കസ്റ്റഡിയിലെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ പി.യു. ഋഷികേശൻ, പ്രിവന്റീവ് ഓഫിസർമാരായ അനീഷ് ജോസഫ്, സി.ജി. ഷാബു, സി.ഇ.ഒമാരായ എസ്.അനൂപ്, പി.എസ്. സമൽദേവ്, സി.ജി. അമൽദേവ്, എം.എ ധന്യ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |