ശംഖുംമുഖം: സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ടെ പതിനാറുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. കന്യാകുമാരി വിളവൻകോട് പളുകൽ മത്തമ്പാല ഗീതസദനത്തിൽ പ്രണവിനെ (22) യാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ റിമാൻഡ് ചെയ്തിരുന്നു .തുടർന്ന് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു കന്റോൺമെന്റ് പൊലീസ് കേസ് വലിയതുറ പൊലീസിന് കൈമാറി. രണ്ട് ദിവസം മുമ്പ് ജയിൽ മോചിതനായി പുറത്ത് ഇറങ്ങിയപ്പോഴാണ് വലിയതുറ പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |