കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 350 ലിറ്രർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പാവുമ്പാ പള്ളിക്കലാറിന്റെ തീരത്തു നിന്നാണ് കോട പിടിച്ചെടുത്തത്. കോട 10 കന്നാസുകളിലായി വെള്ളക്കെട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എ.അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ ,എച്ച്.ചാൾസ്, അജയഘോഷ്, രജിത് കെ.പിള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |