SignIn
Kerala Kaumudi Online
Saturday, 27 July 2024 5.38 AM IST

മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകി കുറിച്ചി ഗ്രാമ പഞ്ചായത്ത്

kurichy
ചങ്ങനാശ്ശേരി കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജനകീയാസൂത്രണ പദ്ധതി 2023 - 24 പ്രകാരം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളവും വലയും നല്കുന്ന പ്രവർത്തനത്തിൻ്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജാത സുശീലൻ നിർവ്വഹിക്കുന്നു.

ചങ്ങനാശ്ശേരി : കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജനകീയാസൂത്രണ പദ്ധതി 2023 - 24 പ്രകാരം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളവും വലയും വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ ആർ ഷാജി അദ്ധ്യക്ഷനായി.
2023 - 24 വാർഷിക പദ്ധതി പ്രകാരം 2 ലക്ഷം രൂപ വകയിരുത്തി 4 വള്ളവും വലയും ആണ് വിതരണം നടത്തിയത്.2022- 23 വർഷം 5 ലക്ഷം രൂപ വകയിരുത്തി 8 വള്ളവും വലയും നൽകിയിരുന്നു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ പ്രീതാകുമാരി , വാർഡ് മെമ്പർമാരായ പൊന്നമ്മ സത്യൻ, ബിജു എസ് മേനോൻ, അനീഷ് തോമസ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബിജു തോമസ്, ഫിഷറീസ് ഓഫീസർ ശ്യാമാധരൻ, കോഓർഡിനേറ്റർ പ്രജിത, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് പി കെ സിബി , വി.എൻ വിജിത്ത്എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VALLOM VALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.