വാഴമുട്ടം : ലോക മാതൃഭാഷാദിനത്തിൽ വാഴമുട്ടം നാഷണൽ സ്കൂളിലെ അക്ഷരോദ്യാനത്തിൽ മാതൃമലയാളം ശില്പം, ഭാഷാദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.എൻ.കെ.മുരളീധരൻ അനാശ്ചാദനം ചെയ്തു. അമ്മ മലയാളം നന്മ മലയാളം പ്രതിജ്ഞയും മലയാള ഭാഷയിലെ പുസ്തകങ്ങൾ പരിചയപ്പെടുത്തലും കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. പ്രമാടം സ്വദേശിയായ ശില്പി ഓമനക്കുട്ടനാണ് അമ്മയും കുഞ്ഞും അടങ്ങിയ ശില്പം വേരിൽ നിർമ്മിച്ചത്. സ്കൂൾ മാനേജർ രാജേഷ് അക്ലേത്ത് ,ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ , അദ്ധ്യാപികമാരായ സുനിലാ കുമാരി,ദീപ്തി.ആർ നായർ,ലക്ഷ്മി.ആർ നായർ, ദീപ്തി വാസുദേവ് ,ഹരിത ബാബുജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |