SignIn
Kerala Kaumudi Online
Thursday, 18 April 2024 6.49 PM IST

അമ്മയെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിവീഴ്ത്തി; സംഭവം തിരുവനന്തപുരത്ത്

arrest

തിരുവനന്തപുരം: മദ്യപിച്ചെത്തിയ പിതാവ് മകനെ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. കേസില്‍ പേരുമല ചക്കക്കാട് കിഴക്കേവിള വീട്ടില്‍ സുരേഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ ബാബു ഭാര്യയെ മര്‍ദ്ദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട 16കാരനായ മകന്‍ ഇതിനെ ചോദ്യം ചെയ്യുകയും പിതാവിനെ തടയുകയും ചെയ്തു. മകന്‍ ഇടപെട്ടതോടെ പ്രകോപിതനായ സുരേഷ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. കേസെടുത്ത പൊലീസ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.