കൊച്ചി: ഒന്നര കിലോയോളം കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാനതൊഴിലാളികളായ മണ്ടു കുമാർ (22), ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് കുമാർ (25), ബിഹാർ സ്വദേശി വിനയ് കുമാർ (20) എന്നിവർ പിടിയിലായി.
കൊച്ചി സിറ്റി ഡാൻസാഫ് ടീമും കളമേശരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കളമശേരി നീറുങ്കൽ റോഡിൽ നിന്നും പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 1.493 കിലോഗ്രാംകഞ്ചാവ് പിടിച്ചെടുത്തു.
ചെറിയ പാക്കറ്റുകളിലാക്കി കളമശേരി, തൃക്കാക്കര, കാക്കനാട് ഭാഗത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |