തൃപ്പൂണിത്തുറ: നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുത്തൻകാവ് ചമ്പേക്കാട്ടിൽ സി.കെ.ജയൻ (63) ആണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പൂത്തോട്ട ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ റോഡിൽ വച്ച് പ്രതി ഉപദ്രവിക്കുകയായിരുന്നു. രക്ഷപെട്ട് ഓടിയ വിദ്യാർത്ഥിനികൾ സമീപത്തെ വീട്ടിൽ അഭയം തേടുകയും ഉദയംപേരൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |