തൃക്കൊടിത്താനം:അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ മുള്ളനാക്കൾ മോനുരാജ് (29), പൊങ്ങന്താനം, പന്തിരുപറ കോളനിയിൽ ചൂരത്തറ മനീഷ് (കണ്ണൻ,29), മാടപ്പള്ളി കുറുമ്പനാടം, പൈലിക്കവല വേലം പറമ്പിൽ വീട്ടിൽ കൃഷ്ണകുമാർ (31) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാടപ്പള്ളി സ്വദേശിയായ യുവാവിനെയും ഇയാളുടെ അമ്മയെയും ആക്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മാടപ്പള്ളി പുളിയാകുന്ന് ജംഗ്ഷനിൽ വച്ച് ഇവർ തടഞ്ഞു നിർത്തി അക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവിനെ ഓട്ടോയിൽ പിന്തുടർന്നെത്തി വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും അമ്മയെയും വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ യുവാവുമായി മുൻപ് വഴക്കുണ്ടായിരുന്നു. ഇതേതുടർന്നുണാണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് ഇവരെ പിടികൂടി. മോനു രാജിന് വാകത്താനം, കോട്ടയം ഈസ്റ്റ്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലും, മനീഷിന് വാകത്താനം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.ഐ അഖിൽദേവ്, എസ്.ഐ അൻസാരി, സി.പി.ഒമാരായ അരുൺ, ജസ്റ്റിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |