പത്തനംതിട്ട: 38-ാമത് മൂലൂർ അവാർഡിന് കെ.രാജഗോപാലിന്റെ 'പതികാലം' എന്ന കവിതാസമാഹാരം അർഹമായതായി ഭാരവാഹികൾ അറിയിച്ചു. 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് മാർച്ച് എട്ടിന് വൈകിട്ട് മൂന്നിന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ നൽകും. മൂലൂർ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം മാർച്ച് ആറിന് വൈകിട്ട് നാലിന് മന്ത്രി വീണാജോർജ് നിർവഹിക്കും. ഏഴിന് വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. എട്ടിന് രാവിലെ 10ന് കവിസമ്മേളനം. മൂലൂർ സ്മാരക സമിതി പ്രസിഡന്റ് കെ. സി. രാജഗോപാലൻ, സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, പ്രൊഫ. മാലൂർ മുരളീധരൻ, വി. വിനോദ്, കെ. എൻ. ശിവരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |