SignIn
Kerala Kaumudi Online
Saturday, 09 November 2024 7.54 AM IST

പർദ്ദ ധരിച്ച് മുഖം മനസിലാകാത്ത രീതിയിലെത്തും, കൈയിൽ മുളക് പൊടിയും തക്കാളി സോസും; തൃപ്പൂണിത്തുറയിൽ 75കാരന്റെ അനുഭവം ഉണ്ടാകേണ്ടെങ്കിൽ ശ്രദ്ധിക്കൂ

Increase Font Size Decrease Font Size Print Page
chilly-sauce

തൃപ്പൂണിത്തുറ: പർദ്ദ ധരിച്ചെത്തിയ അക്രമി ചിട്ടിക്കമ്പനി ഉടമയെ സ്ഥാപനത്തിൽ കയറി ആക്രമിച്ച് മൂന്നു പവന്റെ മാലയും 10,000 രൂപയും കവർന്നു. പഴയ ബസ്റ്റാൻഡിന് സമീപത്തെ സാൻ പ്രീമിയർ ചിട്ടിഫണ്ട്സ് ഉടമ കീഴത്ത് കെ.എൻ. സുകുമാര മേനോനാണ് (75) ഇന്നലെ രാവിലെ ഒമ്പതരയോടെ ആക്രമിക്കപ്പെട്ടത്.

ആക്രമി സുകുമാരന്റെ മുഖത്ത് മുളക് പൊടിയും തക്കാളിസോസും കലർന്ന മിശ്രിതം ഒഴിച്ച ശേഷം കസേരയിൽ നിന്ന് തള്ളി താഴെയിട്ട് കഴുത്തിൽ അമർത്തിപ്പിടിക്കുകയും മുഖത്ത് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മാലയും പണവുമായി കടന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷ്ടാവ് ശ്രദ്ധിക്കാത്തതിനാൽ നഷ്ടപ്പെട്ടില്ല.

സ്ഥാപനത്തിലെ ജീവനക്കാർ 10 മണിക്കേ എത്തൂ എന്നും ഉടമ ഒമ്പതിന് സ്ഥിരമായി എത്തുമെന്നും അറിയാവുന്നയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇടത് പുരികത്തിലും കൈമുട്ടിലും ചുണ്ടിലും മുറിവേറ്റ സുകുമാര മേനോൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

മുഖം മുഴുവൻ മൂടിയ രീതിയിൽ പർദ്ദ ധരിച്ച ഒരാൾ കഴിഞ്ഞ ദിവസം രാവിലെയും ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു. വിരലടയാള വിദഗ്ദർ സ്ഥാപനത്തിൽ പരിശോധന നടത്തി. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CASEDIARY, CHILY AND TOMATO SAUCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.