SignIn
Kerala Kaumudi Online
Saturday, 27 July 2024 1.46 PM IST

'എന്തായാലും ഇന്ന് പാമ്പിനെയും കൊണ്ടേ പോകൂ'; 48 മണിക്കൂറോളം വാവാ സുരേഷിനെ മുൾമുനയിൽ നിർത്തി മൂർഖൻ; ഒടുവിൽ സംഭവിച്ചത്

തിരുവന്തപുരം ജില്ലയിലെ കാരയ്‌ക്കാമണ്ഡപത്ത് ഒരു വീടിന് പുറകിൽ കോഴിയെ വളർത്തുന്ന വലിയ ഷെഡിനുള്ളിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞാണ് വാവാ സുരേഷിന് കോൾ വന്നത്. വീട്ടുടമസ്ഥനാണ് വാവയെ വിളിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ വാവയ്‌ക്ക് മാളത്തിനോട് ചേർന്ന് ഒരു വലിയ മൂർഖൻ പാമ്പിന്റെ ചട്ട കിട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല മാളം പൊളിക്കാൻ തുടങ്ങി. തെരച്ചിൽ മണിക്കൂറുകൾ നീണ്ടു. ഷെഡിനകത്തുള്ള മാളങ്ങളും പൊളിച്ചു. ഉച്ച കഴിഞ്ഞിട്ടും പാമ്പിനെ കിട്ടിയില്ല, ഒടുവിൽ വാവാ സുരേഷ് ഷെഡിന്റെ വാതിൽ ചാരി പുറത്തിറങ്ങി. പാമ്പിനെ കിട്ടാത്തതു കാരണം അദ്ദേഹം അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു.

പിറ്റേദിവസം രാവിലെ വീട്ടുകാർ കണ്ടത് ഷെഡിനകത്ത് നിന്ന് പുറത്ത് പോകാൻ കഴിയാതെ പരക്കം പായുന്ന ഒരു വലിയ മൂർഖൻ പാമ്പിനെയാണ്. വീണ്ടും വാവാ സുരേഷിനെ ഇവർ വിളിച്ചു. ഇതിനിടെ മൂർഖൻ ഷെഡിനകത്തെ മാളത്തിൽ കയറി. വാവാ സുരേഷ് വീണ്ടും തെരച്ചിൽ തുടങ്ങി. എന്തായാലും ഇന്ന് പാമ്പിനെ പിടിച്ചിട്ടെ പോകൂ എന്ന വാശിയായി വാവ് സുരേഷിന്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKE MASTER, NEW EPISODE, KAUMUDY TV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.