SignIn
Kerala Kaumudi Online
Monday, 22 April 2024 5.52 AM IST

ഇവിടെ താമസിക്കുന്നവർ 100വയസുവരെ സന്തോഷത്തോടെ ജിവിക്കും; പിന്നിലെ രഹസ്യവിദ്യകൾ അറിഞ്ഞിരുന്നാൽ നിങ്ങൾക്കും ആയുസ് കൂട്ടാം

blue-zones

ലോകത്ത് ഇന്നും മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ കേൾക്കാറുണ്ട്. അതിൽ ചിലത് പ്രകൃതി തന്നെ നൽകിയവയുമാണ്. ഇത്തരത്തിൽ ചില പ്രദേശങ്ങളിലെ ജനങ്ങൾക്ക് ദീർഘായുസ് രേഖപ്പെടുത്തുന്നുണ്ട്. ഇവിടത്തെ പ്രകൃതിയിലെ സവിശേഷതങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് ആരോഗ്യവും ദീർഘായുസും കൂടുതൽ ലഭിക്കുന്നതിന് കാരണമാകുന്നതെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇങ്ങനെയുള്ള സ്ഥലത്തെ 'ബ്ലൂ സോണുകൾ' എന്നാണ് അറിയപ്പെടുന്നത്. ഈ ബ്ലൂ സോണുകളിൽ ജനങ്ങൾ പൊതുവായി ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവരുടെ ആരോഗ്യത്തിന് പ്രധാന കാരണം. പ്രകൃതിദത്തവും ഇലവർഗങ്ങളും അടങ്ങിയ ഭക്ഷണം, കൃഷി ചെയ്യുന്നത് ഭക്ഷണ ആവശ്യത്തിന് മാത്രം, വ്യായാമം,​ പരസ്പര ബന്ധം എന്നിവയാണവ.

ശാസ്ത്രജ്ഞരായ ജിയാനി പെസും മെെക്കൽ പൗലെനും ആണ് ആദ്യത്തെ ബ്ലൂ സോൺ കണ്ടെത്തിയത്. ഡാൻ ബട്ട്നർ എന്ന ശാസ്ത്രജ്ഞൻ കൂടുതൽ ബ്ലൂ സോൺ കണ്ടെത്തുകയും അവിടെ പഠനം നടത്തുകയും ചെയ്തു. ദീർഘായുസ് അവിടത്തെ ജനങ്ങളുടെ ജീനുകളുടെയോ ഇച്ഛാശക്തിയുടോയോ കാര്യമല്ലെന്നും ബ്ലൂ സോണിലുള്ളവർ ശരിയായ ശീലങ്ങൾ പിൻതുടരുകയും ദോഷമായവ ഒഴിവാക്കുകയും ചെയ്യുന്നതായി ഡാൻ ബട്ട്നർ അഭിപ്രായപ്പെടുന്നു. ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ബ്ലൂ സോണുകൾ പരിചയപ്പെടാം.

sardinia

1, സാർഡിനിയ (ഇറ്റലി)

പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ഇറ്റലിയിലെ സാർഡിനിയ. ഇവിടെയുള്ളവർ 100 വയസ് കഴിഞ്ഞു ജീവിച്ചിരിക്കുന്നു. ഒരു ദിവസം അഞ്ചോ അതിലധികമോ മെെലുകൾ ചുറ്റി സഞ്ചരിക്കുന്ന ഇടന്മാരാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. ഇവരുടെ ഭക്ഷണക്രമം പ്രധാനമായും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇറ്റലിയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് ഇതിനെ വേർതിരിക്കുന്ന മറ്റൊരു സവിശേഷതയാണ് അവർ കുടുംബ ബന്ധങ്ങൾക്ക് നൽകുന്ന മൂല്യങ്ങൾ. ഇവിടെ മുതിർന്നവരെ ബഹുമാനിക്കുക മാത്രമല്ല വാർദ്ധക്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ഈ പ്രത്യേകതകളാണ് ഈ പ്രദേശത്ത് ദീർഘായുസ് നൽകുന്നതിന് സഹായിക്കുന്ന പ്രധാന ഘടകങ്ങൾ.

-okinawa

2, ഒകിനാവ (ജപ്പാൻ)

ചുറ്റും കടലുള്ള ഒരു ഗ്രാമമാണ് ജപ്പാനിലെ ഒകിനാവ. ഇവിടെ പനീർ, മിസോ, കടൽപ്പായൽ തുടങ്ങിയവ അടങ്ങിയ ഭക്ഷണമാണ് കൂടുതലായി കഴിക്കുന്നത്. ഇവരുടെ ദീർഘായുസിന് ഒരു പ്രധാന കാരണം അവരുടെ ആരോഗ്യപരമായ ഭക്ഷണമാണ്. ഇത് 'ഇകിഗായ്' എന്ന ആശയവുമായി ഇഴചേർന്നിരിക്കുന്നു. ഇത് കൂടാതെ 'മോയ്' (പരസ്പര ബന്ധം നിലനിർത്താൻ) കുട്ടിക്കാലം മുതൽ തന്നെ ഇവിടെ പരിശീലിപ്പിക്കുന്നു. ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും നല്ല ഒരു സൗഹൃദം ഉണ്ടാക്കാനും ഇത് സഹായിക്കുമെന്നാണ് റിപ്പോർട്ട്. എല്ലാവരും സ്വന്തമെന്ന ബോധം ഇത് വളർത്തിയെടുക്കുന്നു. ഇതിലൂടെ ഏറെ നാൾ സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ.

loma-linda

3, ലോമ ലിൻഡ (കാലിഫോർണിയ)​

കാലിഫോർണിയയുടെ മദ്ധ്യത്തിലായാണ് ലോമ ലിൻഡ സ്ഥിതി ചെയ്യുന്നത്. അവിടെ താമസിക്കുന്നവർ മറ്റ് അമേരിക്കക്കാരെ അപേക്ഷിച്ച് 10വർഷം കൂടുതൽ ജീവിക്കുന്നു. ക്രിസ്ത്യൻ വിഭാഗമാണ് ഇവിടെ കൂടുതലും. ഇവർ ബെെബിൾ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജീവിക്കുകയും ചെയ്യുന്നു. മദ്യവും പുകവലിയും ഇവരുടെ ജീവിതത്തിൽ ഇല്ല.

-nicoya

4, നിക്കോയ (കോസ്റ്റാറിക്ക)​

മദ്ധ്യ അമേരിക്കയുടെ ഹൃദയഭാഗത്തായാണ് കോസ്റ്റാറിക്കയിലെ നിക്കോയ സ്ഥിതിചെയ്യുന്നുത്. ലോകത്തിലെ ഏറ്റവും ഉയർന്ന ആയുർദെെർഘ്യമുള്ള സ്ഥലമാണിത്. 85വർഷം. ഇവർ കുടുംബത്തിന് വലിയ പ്രധാന്യം നൽകുകയും എല്ലാവരും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നു. പഴവർഗങ്ങൾ, പച്ചക്കറികൾ, നട്സുകൾ എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷണം. കാൽസ്യം അടങ്ങിയ കഠിനജലം, പതിവായ നടത്തം എന്നിവയും ഇവരുടെ ആരോഗ്യത്തിന്റെ പ്രധാന കാരണമാണെന്നാണ് റിപ്പോർട്ട്.

ikaria

5, ഇക്കാരിയ (ഗ്രീസ്)​

വളരെ മനോഹരമായ ഭൂപ്രകൃതിയ്ക്കിടയിലാണ് ഗ്രീസിലെ ഇക്കാരിയ സ്ഥിതി ചെയ്യുന്നത്. 90 വയസിന് മുകളിൽ പ്രായമുള്ളവരും ഇവിടെയുണ്ട്. ഇവർ പരസ്പരം വളരെ ശക്തമായ ബന്ധം ഉള്ളവരായിരിക്കും. പച്ചക്കറിയും പഴവ‌ർഗങ്ങളും നിറഞ്ഞതാണ് ഈ പ്രദേശവാസികളുടെ ഭക്ഷണം. ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റിയിലുള്ളവരാണ് ഇവിടെ അധികവും. ഉച്ചയുറക്കം ഇവിടെ പതിവാണ്. ഇത് സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഭക്ഷണക്രമം, പരിസ്ഥിതി ബന്ധം, നല്ല ശീലങ്ങൾ എന്നിവയിൽ വേരൂന്നിയുള്ള ജീവിതരീതിയാണ് പല ബ്ലൂ സോണിലെയും ദീർഘായുസിനും ആരോഗ്യത്തിനും പ്രധാനകാരണം. ഇതിലെ നല്ല ശീലങ്ങൾ നമ്മുക്കും പരീക്ഷിക്കാവുന്നവയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLUE ZONES, LONGEST, EXPLAINER, COUNTRIES, LIFE, PEOPLE, EARTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.