SignIn
Kerala Kaumudi Online
Saturday, 27 July 2024 9.32 AM IST

'ഇടതിന് മികച്ച വിജയമുറപ്പ്'

rajeev

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫിന് അനുകൂലമായിരുന്ന പ്രത്യേക സാഹചര്യം ഇത്തവണ എൽ.ഡി.എഫിനാണ്. ബി.ജെ.പിക്കെതിരെ സ്ഥായിയായ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങൾക്കറിയാം.

കോൺഗ്രസ് എം.പിമാരെക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നവർ ഇടതുപക്ഷ എം.പിമാരാണ്. യു.ഡി.എഫ് പ്രതിസന്ധിയിലാണ്. കഴിഞ്ഞതവണ അവർക്കൊപ്പമായിരുന്ന ഘടകകക്ഷി ഇപ്പോൾ കൂടെയില്ല. ലീഗും സമാന അവസ്ഥയിലാണ്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തോട് നിശബ്ദത പാലിക്കേണ്ട ഗതികേടിലാണ് ലീഗ്. അപമാനം സഹിച്ച് മുന്നണിയിൽ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്.

ഉപതിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. സർക്കാർ ജനപക്ഷത്താണെന്ന് അവർക്കറിയാമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UDF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.