SignIn
Kerala Kaumudi Online
Saturday, 27 July 2024 6.02 AM IST

20 ലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

police

തിരുവല്ല : ബംഗളുരുവിൽ നിന്ന് പിക്കപ്പ് വാനിൽ സവാള എന്ന വ്യാജേന കടത്തിയ 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. തിരുമറ്റക്കോട് പാത്തന്നൂർ വലിയ തുടിയിൽ വീട്ടിൽ അമീൻ (38) , തിരുമറ്റക്കോട് നെല്ലിക്കാട്ടിൽ പാത്തന്നൂർ പുലാവട്ടത്ത് വീട്ടിൽ ഉനൈസ് (24) എന്നിവരാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ എം.സി റോഡിലെ മുത്തൂരിൽ നിന്ന് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി വി. അജിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ ഉമേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിടികൂടിയത്.

അടൂരിലെത്തുമ്പോൾ മറ്റൊരു വാഹനത്തിലേക്ക് കൈമാറാൻ കൊണ്ടുപോകുകയായിരുന്നെന്നും കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.