ഇരിങ്ങാലക്കുട: നഗരത്തിൽ നിന്നും അരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചിയ്യന്നൂർ കോക്കൂർ സ്വദേശി കോഴിക്കൽ വീട്ടിൽ ഷമീം മുഹമ്മദ്, പൊന്നാനി മുതുകാട് സ്വദേശി കോഴിക്കൽ വീട്ടിൽ മുഹമ്മദ് ഹിലാൽ എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ഡാൻസഫ് സംഘത്തിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.റൂറൽ ജില്ലാ പൊലീസ് മേധാവി നവ്നീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇരിങ്ങാലക്കുടയിൽ നിന്നും പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പിടിയിലായ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രതികളുടെ കൈയിൽ നിന്നും കഞ്ചാവ് വാങ്ങിയവരെയും വിൽപ്പന നടത്തുന്നവരെയും കുറിച്ച് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. ഡിവൈ.എസ്.പിമാരായ എൻ. മുരളീധരൻ, കുഞ്ഞിമൊയ്തീൻ, എസ്.ഐ: ജയകൃഷ്ണൻ, സീനീയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, മിഥുൻ ആർ. കൃഷ്ണ, നിശാന്ത് എ.ബി, ഷിന്റോ കെ.ജെ എന്നിവരും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ: രാജു, സി.പി.ഒ ലിഗേഷ്, കാർത്തികേയൻ, രാഗേഷ് എന്നിരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |