റാന്നി : ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അക്ഷര തെളിമ പദ്ധതിയുടെ റാന്നി ക്ലസ്റ്റർ തല ഉദ്ഘാടനം നടത്തി. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനമേശകൾ വിതരണംചെയ്തു. പ്രമോദ് നാരയൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, വാർഡംഗം സാംജി ഇടമുറി, പ്രിൻസിപ്പൽ ഇൻ ചാർജ് ബി പ്രമോദ്, പ്രഥമാദ്ധ്യാപിക പി.കെ ആഷാറാണി, അരുൺ മോഹൻ, വി മണികണ്ഠൻ പിള്ള, പി ആര്യനന്ദ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |