മാന്നാർ: മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി നടപ്പാക്കുന്ന 'ഹരിതമിത്രം' മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനം മാന്നാറിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമസേവകൻ വിഷ്ണു സ്വാഗതം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് (ഐ.കെ.എം) ഉദ്യോഗസ്ഥൻ അബി പരിശീലന ക്ളാസിനു നേതൃത്വം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ആൽബിൻ പി.മുരളി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |